ചുരുളി | Malayalam Movie Explanation (Possibility)
- Anujith AG
- Nov 21, 2021
- 2 min read
ഒരു പ്രാവശ്യം സിനിമ കണ്ടിട്ട്, ഇത് വായിച്ചിട്ട് വീണ്ടും ഒന്നും കൂടെ കണ്ടാൽ കൂടുതൽ മനസ്സിലാവും, ഇഷ്ടപ്പെടും.

Spoiler Alert
Credits : cinema_mixer
Images / illustration : AjhWap
ചുരുളിയിലെ ലൂപ്പ് മെക്കാനിസം (സാധ്യത)
1. പണ്ടെങ്ങോ ചുരുളിയിൽ ഒരു കള്ളനെ പിടിക്കാൻ വന്നതാണ് സൗബിൻ.. (അയാളുടെ പേര് ജോയി എന്നല്ല.. മറ്റെന്തോ ആണ്). ഈ സൗബിന്റെ ഒപ്പമുള്ളത് വാസു.. ഈ ലൂപ്പിൽ എപ്പോഴോ സൗബിന്റെ നടു ഉളുക്കി വാസുവിനോപ്പം പെങ്ങൾ എന്ന് വിളിക്കപ്പെടുന്ന സ്ത്രീയുടെ അടുത്ത് ചെല്ലുന്നു.. അവർ സൗബിന്റെ ഉള്ളിൽ മാടനെ കുടിയിരുത്തുന്നു..
ക്ലൈമാക്സിൽ ജീപ്പ് പൊങ്ങുന്നു.. കള്ളൻ(ബാക്ക് സീറ്റ്), സൗബിൻ(ഡ്രൈവർ സീറ്റ്),വാസു (സൈഡ് സീറ്റ്).. മൂന്ന് പേരും ചന്ദ്രൻ ആയി കാണിക്കുന്ന ഒരു പോർട്ടലിലേക്ക് കേറുന്നു. പോർട്ടലിലേക്ക് കേറുന്നതിനു തൊട്ടുമുൻപ്.. സൈഡ് സീറ്റിൽ ഇരുന്ന വാസു.. കള്ളൻ ആയി മാറി ബാക് സീറ്റിൽ പോകുന്നു.

2. അടുത്ത തവണ വാസു എന്ന കള്ളനെ പിടിക്കാൻ വരുന്നത് ജോർജ് എന്ന വിനയ് ഫോർട്ട് ആണ്.. കൂടെ വരുന്നത് ജോയി എന്ന സൗബിനും.. ഈ ലൂപ്പിൽ സൗബിന് കഴിഞ്ഞ ലൂപ്പിലെ ഒരു ഓർമയും ഇല്ല.. ഇടക്ക് എപ്പോഴോ സൗബിൻ മനസിലാക്കുന്നു താൻ മാടൻ ആണെന്ന്.. അങ്ങനെ വിനയ്‌ഫോർട്ടിനെ വഴി തെറ്റിച്ചു.. നടു ഉളുക്കിച്ചു.. ആ സ്ത്രീയുടെ അടുത്ത് കൊണ്ട് പോകും.. ആ സ്ത്രീ വിനയ്ഫോർട്ടിന്റെ ഉള്ളിൽ മാടനെ കുടിയിരുത്തുന്നു.. സൗബിൻ ആ ചെക്കനെ ദുരുപയോഗം ചെയ്യുന്നു..
ഈ ലൂപിലെ ക്ലൈമാക്സിൽ ജീപ്പ് പൊങ്ങുമ്പോ വാസു പിന്നിൽ.. ഡ്രൈവർ സീറ്റിൽ ജോർജ് എന്ന വിനയ്ഫോർട്ട്.. സൈഡ് സീറ്റിൽ സൗബിൻ.. പോർട്ടലിൽ കേറുന്നതിനു മുൻപ് കള്ളന്റെ റോൾ സൗബിന് കിട്ടുന്നു.

3. ഇനിയാണ് നമ്മൾ കണ്ട കഥ. ഇത് അടുത്ത ലൂപ്പ് ആണ്. കഴിഞ്ഞ ക്ലൈമാക്സിൽ കള്ളൻ ആയിമാറിയ സൗബിനെ പിടിക്കാൻ ആന്റണി എന്ന ചെമ്പൻ വരുന്നു.. കൂടെ വരുന്നത് ജോർജിൽ മാടൻ കേറിയ.. ഷാജീവൻ എന്ന വിനയ് ഫോർട്ട്.. ഇതിൽ ഷാജീവൻ എന്ന വിനയ് ഫോർട്ടിന് കഴിഞ്ഞ ലൂപിലെ ഒന്നും ഓർമയില്ല.. ജോർജ് ആരാണെന്ന് അയാൾക്ക് അറിയില്ല.. പക്ഷേ ഇടക്ക് അയാൾ ജോർജിന്റെ സ്വഭാവം അങ്ങിങ്ങായി പ്രകടിപ്പിക്കുന്നുമുണ്ട്.. ഈ ജോർജിനെ ജാഫർന്റെ കഥാപാത്രമടക്കം ചുരുളിയിലുള്ളവർക്കെല്ലാം മനസ്സിലാവുന്നുമുണ്ട്.!! ആന്റണി അവറാച്ചനൊപ്പം വേട്ടക്കായി പോകുന്ന രാത്രി ജാഫർ വിനയ്‌ഫോർട്ടിന്റെ കഥാപാത്രത്തെ ജോർജേ എന്നാണ് വിളിക്കുന്നത്..

ആ കൊടകൻ കരണത്തടിക്കുമ്പോ കഴിഞ്ഞ ലൂപ്പിൽ ആ സ്ത്രീയുടെ ഒപ്പം കിടന്ന രാത്രിയാണ് വിനയ്‌ഫോർട്ടിന് ഓർമ വരുന്നത്.. ആ റൂമിലെ മന്ത്രചരടുകൾ ആണ് അയാളുടെ മനസ്സിൽ മിന്നി മാറി വരുന്നത്.. അപ്പോഴാണയാൾ താൻ മാടൻ ആണെന്നറിയുന്നതും ചെമ്പനെ ആ സ്ത്രീയുടെ മുന്നിൽ എത്തിക്കുന്നതും. ആ രാത്രിയിൽ ചെമ്പനിൽ മാടനെ കുടിയിരുത്തും..
ചെമ്പൻ മാടൻ ആകുന്ന പ്രോസസ്സിൽ കോണിപ്പടി ഇറങ്ങിവരുന്ന ഒരു LED ലൈറ്റ് വച്ച മനുഷ്യനെ കാണാം. അത് ചെമ്പൻ തന്നെ ആണെന്ന് സൂക്ഷിച് നോക്കിയാൽ മനസ്സിലാവും. ഇനി.. സൗബിൻ എന്ന കള്ളന്റെ യോഗ്യത കിട്ടാൻ ഷാജീവൻ എന്ന വിനയ്ക്ക് വേണ്ടത് ഒരു പെഡോഫിലിക് ആക്ട് മാത്രമാണ്... അതും ആ രാത്രിയിൽ സംഭവിക്കുന്നു. അപ്പോൾ ആ ചെക്കന്റെ പേര് ഓമനക്കുട്ടൻ എന്നാണ്.. ചെമ്പൻ തിരിച്ചു പോയിക്കഴിഞ്ഞു പെങ്ങൾ എന്ന സ്ത്രീ ആ ചെക്കനെ വിളിക്കുന്നത് മനു.. മനു.. എന്നോ മറ്റോ ആണ്.. ഈ മനുവിനെ ആരും ഒന്നും ചെയ്തിട്ടില്ല.. assault ചെയ്യപ്പെട്ടത് ഓമനക്കുട്ടനാണ്. (അടുത്ത ലൂപ്പിൽ ഇര ആവാനുള്ളതാണ് മനു)
ക്ലൈമാക്സിൽ.. ആ പോർട്ടലിലേക്ക് കേറുമ്പോ.. കഴിഞ്ഞ ലൂപ്പിലെ കള്ളൻ സൗബിന്റെ റോൾ വിനയ്ക്കും കിട്ടുന്നു..
4.അടുത്ത ലൂപ്പിൽ ഷാജീവൻ എന്ന കള്ളനെ പിടിക്കാൻ ആരേലും വരും.. പക്ഷേ അയാളുടെ ഒപ്പമുള്ളത് ആന്റണി ആരെന്നറിയാത്ത ചെമ്പൻ ആയിരിക്കും.. ചുരുളിയിൽ വച്ചൊരിക്കൽ കരണത്തടി കിട്ടുമ്പോ.. ആ സ്ത്രീയുടെ മേൽക്കൂരയിലെ മന്ത്രചരടുകൾ മനസ്സിൽ മിന്നി മറിയുമ്പോ.. ചെമ്പനറിയും താൻ ആന്റണിയാണെന്ന്.. മാടനാണെന്ന്.. ഷാജീവൻ ആകാൻവേണ്ടി അയാൾ മനുവിനെ ഉപദ്രവിക്കും... ഈ ലൂപ്പ് പിന്നെയും ആവർത്തിച്ചുകൊണ്ടേ ഇരിക്കും.
Edit: ഇതിൽ ലൂപ്പ് എന്ന് പറഞ്ഞത് ഒരു പൂർണ വൃത്തം അല്ല.. അതായത് തുടങ്ങിയ ഇടത്ത് തന്നെ അവസാനിക്കുന്ന ഒന്നല്ല.. മറിച്ച് ഓരോ വൃത്തം പൂർത്തിയാവുന്നതിന് മുൻപും അത് divert ആയി മറ്റൊരു വൃത്തം സൃഷ്ടിക്കുന്നു.. അങ്ങനെ ഉണ്ടാവുന്ന നെവർ എൻഡിങ് വൃത്തങ്ങൾ ആണ് നമ്മൾ കാണുന്ന ആ lybrinth.! രസകരമായ ഒരു കാര്യം, ഓരോ വൃത്തവും തുടങ്ങുന്നത് മൂപ്പൻ ചുരുളിയിലുള്ള കള്ളനെ പറ്റി വിവരം കൊടുക്കുന്നതോടെയാണ്.. അവസാനിക്കുന്നതാവട്ടെ പെങ്ങളുടെ ആഭിചാരത്തിനിടയിൽ മാടന്റെ സ്പിരിറ്റ് ആന്റി ക്ലോക്ക് വൈസ് ആയി കോണിപ്പടി ഇറങ്ങി വരുന്നിടത്തും.. ഇതിൽ മൂപ്പൻ വിചാരിക്കാതെ ഓരോ തവണയും ലൂപ്പ് ഉണ്ടാവില്ല.! അതുകൊണ്ടാവാം മൂപ്പന് ഒരു പ്രത്യേകതയും.!

Credits : cinema_mixer
Images / illustration : AjhWap
Comments